കടവല്ലൂർ പാടത്ത് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
കടവല്ലൂർ: കുന്നംകുളം കടവല്ലൂർ പാടത്ത് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. വളാഞ്ചേരി കൊളത്തൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
കുന്നംകുളത്തുനിന്ന് വളാഞ്ചേരിയിലേക്കു പോകുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡരികിലെ ഡിവൈഡറിൽ ഇടിച്ചശേഷം കാർ തോട്ടിലേക്കു മറിയുകയായിരുന്നു. നാട്ടുകാരും കുന്നംകുളത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു
എരുമപ്പെട്ടി: കനത്തമഴയിൽ കടങ്ങോട് വീട്ടുകിണർ ഇടിഞ്ഞ് താണു. പത്തൊടിയിൽ പുത്തൻപീടികയിൽ ഹനീഫയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞുവീണത്. ഇന്നലെ ഉച്ചയോടെയാണു വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞത്. വീടിന്റെ മുൻവശത്താണു കിണർ. മോട്ടോർ പമ്പ് സെറ്റും മണ്ണിനടിയിലായി.
വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു
എരുമപ്പെട്ടി: കനത്തമഴയിൽ കടങ്ങോട് വീട്ടുകിണർ ഇടിഞ്ഞ് താണു. പത്തൊടിയിൽ പുത്തൻപീടികയിൽ ഹനീഫയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞുവീണത്. ഇന്നലെ ഉച്ചയോടെയാണു വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞത്. വീടിന്റെ മുൻവശത്താണു കിണർ. മോട്ടോർ പമ്പ് സെറ്റും മണ്ണിനടിയിലായി.
ആധുനിക ഷെൽട്ടർ തുറന്നു
ചാവക്കാട്: ഗുരുവായൂർനിയോജകമണ്ഡലത്തിലെകാലവർഷക്കെടുതി ചർച്ച ചെയ്യാൻ അടിയന്തര യോഗം ചേർന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തംനിലയിൽ സ്കൂൾകെട്ടിടങ്ങളും മറ്റും ഉപയോഗിച്ച് ദുരിതാശ്വാസക്യാമ്പുകൾ തുടങ്ങേണ്ടതില്ല.
കടപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് മൂന്നുനിലകളിലായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഷെൽട്ടർ തുറന്നതായി എംഎൽഎ അറിയിച്ചു. മാറ്റിപാർപ്പിക്കുന്നവരെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ വാഹനത്തിൽ ഷെൽട്ടറിൽ എത്തിക്കണം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പിഡബ്ല്യുഡി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണം.
എൻഎച്ച് കാന നിർമാണത്തിലെ അപാകതകൾമൂലമാണു വെള്ളക്കെട്ടുണ്ടാകുന്നതെന്ന് ജനപ്രതിനിധികൾ ചൂണ്ടി കാണിച്ചു. ഈ വിഷയത്തിൽ അടിയന്തരനടപടികൾസ്വീകരിക്കുന്നതിനായി നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ വെള്ളക്കെട്ടിനെക്കുറിച്ച്പൊതുജനങ്ങൾക്ക് അനാവശ്യഭീതി ഉണർത്തുന്ന
രീതിയിൽ നടത്തുന്ന പ്രചാരണങ്ങളിൽ ബന്ധപ്പെട്ടവർ പിൻമാറണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എൻ.കെ. അക്ബർ എംഎൽഎ ആവശ്യപ്പെട്ടു. ജനപ്രതിനിധികളും ഉദ്യോഗസ്ഥ രും ചർച്ചയിൽ പങ്കെടുത്തു.
ഉത്രാളിക്കാവ് ക്ഷേത്രം വെള്ളത്തിൽ മുങ്ങി; ചടങ്ങുകൾ മുടങ്ങി
വടക്കാഞ്ചേരി: ശക്തമായ മഴയിൽ ഉത്രാളിക്കാവ് ക്ഷേത്രം വെള്ളത്തിൽ മുങ്ങി; ചടങ്ങുകൾ മുടങ്ങി. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുമുന്നിലുള്ള നാലമ്പലത്തിനകത്തും നടപ്പുരയിലും വെള്ളംകയറിയതിനെ തുടർന്ന് ഇന്നലെ നടത്താനിരുന്ന പ്രശസ്തമായ ഗുരുതിപൂജ മുടങ്ങി. റെയിൽവേയുടെ അനാസ്ഥയാണ് മേഖലയിൽ ഗുരുതരമായ വെള്ളക്കെട്ടിനുകാരണമായതെന്നും ആരോപണമുണ്ട്.
ക്ഷേത്രത്തിനു സമീപം റെയിൽവേ നടത്തുന്ന അഞ്ചാംചാൽ നിർമാണ പ്രവർത്തനങ്ങൾക്കായികൊണ്ടുവന്ന സാധനസാമാഗ്രികൾ അലക്ഷ്യമായി തള്ളിയതിനെ തുടർന്ന് സ്വാഭാവികമായി വെള്ളം ഒഴുകിപ്പോകുന്ന ഭാഗങ്ങൾ അടയുകയും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയുമായിരുന്നു.
ഇതേത്തുടർന്നാണ് നാലമ്പലത്തിലും നടപ്പുരയിലും വെള്ളം കയറിയത്. സംഭവത്തിൽ ഭക്തജനങ്ങളും നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്.